നടൻ സുശാന്ത് സിങ് രജ്പുത് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം


മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ(34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. 

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡ് (നീരുപകരുടെ) നേടി. 

ചിച്ചോർ, പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബിഹാറിലെ പൂര്‍ണിയയിലാണ് സുശാന്ത് സിങ് രജ്പുത് ജനിച്ചത്. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം പട്‌നയിലേക്ക് മാറി. തുടര്‍ന്ന് എഞ്ചിനീയറിങ് പഠനത്തിനായി രജ്പുത് ഡല്‍ഹിയിലേക്ക് പോയി.എന്നാല്‍ അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി പാതിവഴിയില്‍ പഠനം നിറുത്തി. കിസ് ദേശ് മെന്‍ ഹായ് മെരാ ദില്‍ എന്ന ഷോയില്‍ ടിവിയില്‍ ഏക്താ കപൂറാണ് സുശാന്ത് സിങിന് ആദ്യ അവസരം നല്‍കിയത്, തുടര്‍ന്ന് പവിത്ര റിഷ്തയിലെ പ്രധാന വേഷം ചെയ്തു. നെറ്റ്ഫ്‌ളിക്‌സ് ഫിലിംഡ്രൈവിലാണ് സുശാന്ത് സിങ് രജ്പുതിനെ അവസാനമായി കണ്ടത്. ചുരുങ്ങിയകാലത്തിനിടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനാകാന്‍ താരത്തിനായിരുന്നു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: Bollywood Actor Sushant Singh Rajput found dead in Mumbai residence 

Source link

Share

Leave a Reply

Your email address will not be published. Required fields are marked *